FLASH

The MEST Exam Result Publishing on 15th July 2017 - 4:00 PM



Tuesday, June 20, 2017

Click here...MEST EXAMINATION ANSWER KEY

എം.എസ്.എഫ് MESTൽ ഈ വർഷം 6000 വിദ്യാർത്ഥികൾ പരീക്ഷ എഴുതി​







എം.എസ്.എഫ് MESTൽ ഈ വർഷം 6000 വിദ്യാർത്ഥികൾ പരീക്ഷ എഴുതി 

 മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് സ്കോളർഷിപ്പ് നൽകാനായി ജില്ലാ എം.എസ്.എഫും,
ദുബായ് കെ.എം.സി.സിയും സംയുക്തമായി സംഘടിപ്പിച്ച മെസ്റ്റ് സ്കോളർഷിപ്പ് എക്സാമിൽ ഒരേ സമയം ജില്ലയിലെ 35 കേന്ദ്രങ്ങളിലായി 6000 ഓളം വിദ്യാർത്ഥികളാണ് ഭാഗവാക്കായത്.

രാഷ്ട്രീയ , ജാതി-മത വ്യത്യാസമില്ലാതെ വിദ്യാർത്ഥി സമൂഹത്തെ വിദ്യയെന്ന വെളിച്ചത്തിൽ ഒരുമിപ്പിക്കുന്ന MEST എക്സാമിലൂടെ ഇത്  നാലാമത്തെ വർഷമാണ് ജില്ലയിലെ വിദ്യാർത്ഥി സമൂഹം msfന്റെ ബാനറിൽ അണിനിരക്കുന്നത്.

രാഷ്ട്രീയം പറയാനല്ല,
സമരങ്ങൾക്ക് കോപ്പു കൂട്ടാനുമല്ല,
പിന്നോക്ക ജില്ലയെന്ന പേരു മാറ്റാൻ ജില്ലയിലെ വിദ്യാർത്ഥി സമൂഹത്തെ മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കി ഭാവിയിൽ ജില്ലയുടെ അഭിമാനമാക്കാൻ നടത്തുന്ന ഈ പരീക്ഷ വളരെ കുറ്റമറ്റ രീതിയിൽ മറ്റു മത്സര പരീക്ഷകളോട് കിടപിടിക്കും തക്കവണ്ണം ചരിത്രം, ജനറൽ നോളജ്, ഗണിതം, കറന്റ് അഫേർസ്, റീസണിംഗ്, ഐ.ടി, പൊളിടിക്സ് തുടങ്ങി എല്ലാ മേഖലകളിലേയും ചോദ്യങ്ങളും, ഉത്തരമെഴുതാൻ OMR ഷീറ്റും, തുടങ്ങി തികച്ചും ശാസ്ത്രീയമായ രീതിയിലാണ്  4 വർഷമായി ജില്ലയിൽ നടന്നു വരുന്നത്.

സ്കൂളുകൾ വഴിയും ഓൺലൈൻ വഴിയുമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്​.
വിജയികളാകുന്ന ആദ്യ 10 സ്ഥാനക്കാർക്ക്  5000 രൂപയും, 40 പേർക്ക് 1000 രൂപ വീതമുള്ള ക്യാഷ് പ്രൈസും അവാർഡും ദുബൈ കെ.എം.സി.സി. സമ്മാനിക്കുന്നു.

ഉന്നത പരീക്ഷക്കും , മത്സര പരീക്ഷകൾക്കും തയാറെടുക്കുന്ന കുട്ടികൾക്ക് MEST എക്സാം വളരെ ഉപകാരപ്പെടുമെന്നും നല്ലൊരു അനുഭവമാണെന്നും രക്ഷിതാക്കളും സമ്മതിക്കുന്നു.

ഒരു ഭാഗത്ത് അക്രമ സമരം കൊണ്ടും മറ്റും  വിദ്യാർത്ഥി സമൂഹത്തിന്റെ സൗര്യം കെടുത്തുന്ന മറ്റ് വിദ്യാർത്ഥി സംഘടനകൾ നാടിനും വിദ്യാർത്ഥികൾക്കും ഭാരമായി മാറുമ്പോൾ വിദ്യകൊണ്ട് പ്രകാശം പരത്തുകയാണ് എം.എസ്.എഫ്



സർഗാത്മകതയുടെ ചാലക ശക്തിയായി എം.എസ്.എഫ്  ആത്മാഭിമാനത്തോടെ മുന്നോട്ട്....