FLASH

The MEST Exam Result Publishing on 15th July 2017 - 4:00 PM



Monday, June 27, 2016

ആയിരങ്ങള്‍ പരീക്ഷ എഴുതി; എം എസ് എഫ് മെസ്റ്റ് പരീക്ഷ ശ്രദ്ധേയമായി


ആയിരങ്ങള്‍ പരീക്ഷ എഴുതി; എം എസ് എഫ് മെസ്റ്റ് പരീക്ഷ ശ്രദ്ധേയമായി
കാസര്‍ഗോഡ്(www.kasargodtimes.com): എം എസ് എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ദുബൈ കെ.എം സി.സി. ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് നടത്തിയ എം എസ് എഫ് എഡ്യുകേഷണല്‍ സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് പരീക്ഷ വ്യത്യസ്തത കൊണ്ടും നടത്തിപ്പ് കൊണ്ടും വളരെ ശ്രദ്ധേയമായി. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട 34 സെന്ററുകളിലായി 5242 വിദ്യാര്‍ത്ഥികള്‍ പരീക്ഷാര്‍ത്ഥികളായി. ഓരോ മണ്ഡലങ്ങളിലും ചീഫ് എക്‌സാമിനര്‍മാരും സെന്ററുകളില്‍ ചീഫ് ഇന്‍വിജിലേറ്റര്‍മാരും പരീക്ഷയ്ക്ക് നേതൃത്വം നല്‍കി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ഹാജി, എം എ ഖാസിം മുസ്ല്യാര്‍, അബ്ദുല്‍ ഖാദര്‍ കാസിമി, അസീസ് കളത്തൂര്‍, എ.കെ എം അഷ്‌റഫ് , കെ.ബി മുഹമ്മദ് കുഞ്ഞി, മുനീര്‍ പി.ചെര്‍ക്കളം, മുസ്തഫ, കെ എം അബ്ദുല്‍ഖാദര്‍, ആയിഷ അബൂബക്കര്‍, ടി.വി റിയാസ്, മജീദ് പടഌ ഹാരിസ് പടഌ ജാതിയില്‍ ഹസൈനാര്‍, ശരീഫ് കാരയില്‍, മുഹമ്മദലി മാസ്റ്റര്‍, ഹസന്‍ കുദുവ എന്നിവര്‍ സെന്ററുകള്‍ സന്ദര്‍ശിച്ചു.
ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി, ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട്, റഊഫ് ബായിക്കര, ഇര്‍ഷാദ് മൊഗ്രാല്‍, മുംതസിര്‍ തങ്ങള്‍, സി.ഐ എ ഹമീദ്, മുഹമ്മദ് ഉളുവാര്‍, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, സാദികുല്‍ അമീന്‍, ജാഫര്‍ കല്ലഞ്ചിറ എന്നിവര്‍ വിവിധ ടീമുകളിലായി സ്‌കോഡ് പ്രവര്‍ത്തനം നടത്തി. എം എ നജീബ്, ജാബിര്‍ തങ്കയം, ഇര്‍ഷാദ് പടന്ന, അനസ് എതിര്‍ത്തോട്, റഫീഖ് വിദ്യാനഗര്‍, നവാസ് കുഞ്ചാര്‍, ശഫീഖ് തുരുത്തി, സലാം ബെളിഞ്ചം, സുലൈം ചെര്‍ക്കള, ശാനിഫ് നെല്ലിക്കട്ട, തഹ്‌സീന്‍ പുത്തൂര്‍, നിസാം ഹിദായത്ത് നഗര്‍, തബ് ഷീര്‍ സി.ബി, ഹൈദര്‍ ബദിയടുക്ക, റഹ്മാന്‍ ഗോള്‍ഡന്‍, റഹീം പള്ളം, സിദ്ദീക് മഞ്ചേശ്വര്‍, സഹദ് അംഗഡി മുഗര്‍, ശിഹാബ് പേരാല്‍, സൈഫുദ്ദീന്‍ അക്കരെ, സിദ്ദീക് ദണ്ഡഗോളി, ആബിദ് ആറങ്ങാടി, ഇഖ്ബാല്‍ വെള്ളിക്കോത്ത്, റംഷീദ് തോയമ്മല്‍, നസീം മാണിക്കോത്ത്, റംഷീദ് നമ്പ്യാര്‍ കൊച്ചി, സിയാദ്, കാദര്‍ ആലൂര്‍, ജൗഹര്‍ ഉദുമ, മജീദ് മാസ്റ്റര്‍, നൗഷാദ് ചന്ദേര, കുഞ്ഞബ്ദുല്ല, യൂസഫ് ആമത്തല, നവാസ് തായ്‌ലക്കണ്ടി, അസ്ഹര്‍ പി.വി, നജീബ് നീലേശ്വര്‍, ജബ്ബാര്‍ ചിത്താരി, സലാം മാസ്തി ഗുഡ, നവാസ് ചെമ്പിരിക്ക, ശഹീന്‍ കുണിയ, സവാദ് സി.കെ എന്നിവര്‍ വിവിധ സെന്ററുകളില്‍ ഇന്‍വിജിലേറ്റര്‍മാരായി പരീക്ഷയ്ക്ക് നേതൃത്വം നല്‍കി. പരീക്ഷയുടെ ഉത്തര സൂചികwww.msfkasargod.blogspot.in എന്ന ബ്ലോഗിലും ജില്ലാ കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജിലും പ്രസിദ്ധീകരിക്കും. ജൂലൈ 10 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. പരീക്ഷയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നടത്തിപ്പിന് നേതൃത്വം നല്‍കിയവര്‍ക്കും ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.

MEST EXAM ANSWER KEY

Click Here      MEST EXAM ANSWER KEY

 

The Exam Result Publishing on 10th July 2016 -5 pm

Monday, June 20, 2016

എം എസ് എഫ് സംസ്ഥാന സമ്മേളനം: മേഘലാ കൺവെൻഷനുകൾ സംഘടിപ്പിച്ചു.


എം എസ് എഫ് സംസ്ഥാന സമ്മേളനം: മേഘലാ കൺവെൻഷനുകൾ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: ജൂലൈ 30, 31 തീയതികളിലായി കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളന പ്രചാരണാർത്ഥം കാസർകോട് ജില്ലാ കമ്മിറ്റി രണ്ട് മേഘക ലകളിലായി കൺവെൻഷനുകൾ സംഘടിപ്പിച്ചു. രാവിലെ കാഞ്ഞങ്ങാട് മുനിസിപ്പൽ ലീഗ് ഓഫീസിൽ നടന്ന കാഞ്ഞങ്ങാട് മേഘലാ കൺവെൻഷനിൽ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് നിയോജക മണ്ടലത്തിലെ പ്രവർത്തകർ പങ്കെടുത്തു.
ദുബൈ ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി ഉത്ഘാടനം ചെയ്തു.... 
കാസർഗോഡ് മേഖലാ കൺവെൻഷനിൽ കാസർഗോഡ് ഉദുമ മഞ്ചേശ്വരം മണ്ഡലത്തിലെ പ്രവർത്തകർ പങ്കെടുത്തു.. ദുബൈ ജില്ലാ കെ എം സി സി ട്രഷറർ മുനീർ പി ചെർക്കള ഉത്ഘാടനം ചെയ്തു... ജൂലൈയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു.. അപകടത്തിൽ മരണപ്പെട്ട ജൗഹർ കല്ലാഞ്ചിറക്ക് വേണ്ടി പ്രാർത്ഥനാ സദസ്സ് നടത്തി..
ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ട റി അസീസ് കളത്തൂർ, റഊഫ് ബാവിക്കര, ഇർഷാദ് മൊഗ്രാൽ, സ്വാദിഖുൽ അമീൻ ,ഹമീദ് സി ഐ ,ഇർഷാദ് പടന്ന, മുഹമ്മദ് കുഞ്ഞി ള്ളുവാർ, ജാബിർ തങ്കയം ,ജാഫർ കല്ലാഞ്ചിറ, അസ്ഹറുദ്ദീൻ എതിർത്തോട്, ഇബ്രാഹിം പള്ളങ്കോട്, ആബിദ് ആറങ്ങാടി, റഹ്മാൻ ഗോൾഡൻ, നൗഷാദ് ചന്തേര, കുഞ്ഞബ്ദുല്ല, ,റംഷീദ് നമ്പ്യാർ കൊച്ചി, ഖാദർ ആലൂർ, ജൗഹർ ഉദുമ, നവാസ് കുഞ്ചാർ, അനസ്‌ എതിർത്തോട് ,സവാദ് അംഗടി മുഗർ, ന ഷാത്ത് പരവനടുക്കം എന്നിവർ പ്രസംഗിച്ചു

Wednesday, June 15, 2016

MSF EDUCATIONAL SCHOLARSHIP TEST

Mest-16

Information for the prospective student

 This application must be received by respective panchayath committees, no later than 21st June

 The exam will be at 01.30 p.m to 3.00 p.m on Sunday 26th June 2016

 The Top Ten students will be awarded scolarship of Rs. 5000/- each

The Examination will be in two categories (8-10 HS Section; 11-12 HSS Section)

Application Form

Click Here     MEST Application Form

Tuesday, June 14, 2016

ഖാസി സമരം 33 ദിവസം പിന്നിട്ടു. പിന്തുണയുമായി എം.എസ്.എഫ്


ഖാസി സമരം 33 ദിവസം പിന്നിട്ടു. പിന്തുണയുമായി എം.എസ്.എഫ്
കാസര്‍കോട്: (www.evisionnews.in)ഖാസി സി.എം. ഉസ്താദിന്റെ വധത്തിന്റെ പിന്നിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടത്തിവരുന്ന അനിശ്ചിതകാല സമരം 33 ദിവസം പിന്നിട്ടു. ഇന്ന് സമരത്തിന് ഐക്യദാര്‍ഢ്യം നേര്‍ന്നുകൊണ്ട് എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ സമരപന്തലിലെത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ: ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ബുര്‍ഹാനി, അസീസ് കളത്തൂര്‍, റൗഫ് ബായിക്കര, അലവി അലി, അബ്ദുല്‍ സലാം ചെമ്പരിക്ക, ഇബ്രാഹിം, അബ്ദുല്‍ ബാസിത്ത്. സി.എ, മൊയ്തീന്‍കുഞ്ഞി കോളിയടുക്കം തുടങ്ങിയവര്‍ പ്രസംഗിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.

സി.പി.എം ഓഫീസുകള്‍ സമാന്തര സ്‌റ്റേഷനുകളാവാന്‍ ശ്രമിക്കുന്നു: അസീസ് കളത്തൂര്‍

സി.പി.എം ഓഫീസുകള്‍ സമാന്തര സ്‌റ്റേഷനുകളാവാന്‍ ശ്രമിക്കുന്നു: അസീസ് കളത്തൂര്‍
കാസര്‍ഗോഡ്(www.kasargodtimes.com): എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം സി.പി.എം ഓഫീസുകള്‍ സമാന്തര പോലീസ് സ്‌റ്റേഷനുകളാവാന്‍ ശ്രമിക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ജില്ലയിലെ പോലീസ്, നിരപരാധികളായ വിദ്യാര്‍ത്ഥികളടക്കമുള്ള യുവാക്കളെ അന്യായമായി പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടച്ച് കൊണ്ടിരിക്കുന്നതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് മണ്ഡലം എം.എസ്.എഫ് കമ്മിറ്റി കാസര്‍ഗോഡ് നഗരത്തില്‍ നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ പ്രതിപട്ടിക തയ്യാറാക്കുന്നത് സി.പി.എം ഓഫീസില്‍ നിന്നും വകുപ്പുകള്‍ നിശ്ചയിക്കുന്നത് സി.പി.എം ഭാരവാഹികളുമാണ്. അതിനിടെയില്‍ ഫയല്‍ കോടതിയില്‍ എത്തിക്കുന്ന ക്ലര്‍ക്കിന്റെ പണി മാത്രമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. ഇത് കേരളത്തിലെ പോലീസ് സേനയ്ക്ക് നാണക്കേടാണ്. പോലീസുകാര്‍ സി.പി.എം നേതാക്കളുടെ വിരട്ടലുകള്‍ക്ക് മുമ്പില്‍ നട്ടെല്ല് പണയപ്പെടുത്താതെ കേരളത്തിന്റെ ഡി.ജി.പി യായിരുന്ന സെന്‍കുമാറില്‍ നിന്നും മാതൃക ഉള്‍ക്കൊള്ളാന്‍ തയ്യാറാകാണം. കഞ്ചാവ്, മയക്കുമരുന്ന് മാഫിയകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പകരം അവന്‍ ഏത് പാര്‍ട്ടിക്കാരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകണം. മൊഗ്രാല്‍ പുത്തൂരിലെ പോലീസ് നടപടി ഇത്തരം മാഫിയകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. നിരപരാധികളെ ഇനിയും വേട്ടയാടിയാല്‍ പോലീസിന്റെ ഇത്തരം സമീപനത്തെ ജനകീയ പ്രക്ഷോപങ്ങള്‍ കൊണ്ട് നേരിടുമെന്നും അസീസ് കളത്തൂര്‍ പറഞ്ഞു.
എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് അദ്ധ്യക്ഷത വഹിച്ചു, എംഎസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റൗഫ് ബവിക്കര, ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി, മുന്‍ ജില്ല സെക്രട്ടറി എം, എനജീബ്, ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, ഹമീദ് സി.ഐ,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സിദ്ധിഖ് സന്തോഷ് നഗര്‍, അഷ്ഫാഖ് തുരുത്തി, നവാസ് കുഞ്ചാര്‍, ഖാദര്‍ ആലൂര്‍, ജാഹര്‍ ഉദുമ, സഹദ് ബാങ്കോട്, മുഹ്‌സിന്‍ കെ.വി, ഷിഹാബ് പേരാല്‍, റഫീഖ് വിദ്യാനഗര്‍, തബ്ഷീര്‍ മുനവ്വ , നിസാം ഹിദായത്ത് നഗര്‍, സലാം ബെളിഞ്ചം, സാബിത്ത് ബിസി റോഡ്, തഹ്‌സിന്‍ മൊഗ്രാല്‍, നൗഫല്‍ കുമ്പടാജെ, ഷിഹാബ് പൂണ്ടൂര്‍, സുഫൈദ് ചെങ്കള, നൗമാന്‍, ഇര്‍ഫാന്‍, അയാസ് നാരമ്പാടി, സിനാന്‍ ചെങ്കള, അസീസ് കല്ലങ്കൈ ജവാദ് കുന്നില്‍ എന്നിവര്‍ നേതൃത്യം നല്‍കി

മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ജേതാവിനെ അനുമോദിച്ചു.

മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ജേതാവിനെ അനുമോദിച്ചു.
കാസറഗോഡ്: (www.evisionnews.in)മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ എഴുപതാം റാങ്കും ജില്ലയില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ ഉളിയത്തടുക്കയിലെ സാബിറയെ എം എസ് എഫ് ജില്ലാ കമ്മിറ്റി വീട്ടിലെത്തി അനുമോദിച്ചു. സാബിറയ്ക്കുള്ള ഉപഹാരം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി, ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട്, ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, അനസ് എതിര്‍ത്തോട്, നിസാം ഹിദായത്ത് നഗര്‍, റാസിഖ് സംബന്ധിച്ചു

സംഘ്പരിവാര്‍ ഓര്‍ക്കണം അഴിഞ്ഞാടാന്‍ ഇത് ഗുജറാത്തല്ല: എം.എസ്.എഫ്

Thursday, 9 June 2016
സംഘ്പരിവാര്‍ ഓര്‍ക്കണം അഴിഞ്ഞാടാന്‍ ഇത് ഗുജറാത്തല്ല: എം.എസ്.എഫ്
കാസര്‍കോട്: (www.evisionnews.in)മതവും ജാതിയും മറ്റൊന്നായി പോയി എന്ന ഒറ്റക്കാരണം കൊണ്ട് മനുഷ്യര്‍ക്ക് നേരെ കഠാര എടുക്കുന്ന സംഘ് പരിവാര്‍ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും കാസര്‍കോടിന്റെ മണ്ണ് കലാപഭൂമിയാക്കാനുള്ള സംഘി ശ്രമങ്ങളെ എതിര്‍ക്കുമെന്നും എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണിയും ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോടും പ്രസ്താവിച്ചു. കണ്ണില്‍ കാണുന്നവരെയെല്ലാം അടിച്ചുവീഴ്ത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും കാസര്‍കോടിന്റെ മണ്ണ് സമാധാനം കൊതിക്കുന്നവുരുടേതാണെന്നും ഇത് ഗുജറാത്തല്ലെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഘ്പരിവാറിന് മേല്‍ക്കൈയുള്ള ചില മേഖലകളില്‍ മറ്റു രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്കും സമൂദായങ്ങള്‍ക്കും സഞ്ചാരസ്വാതന്ത്ര്യം പോലും ഇല്ലാത്ത അവസ്ഥയാണ്. ഏറ്റവം ഒടുവിലായി നിരപരാധിയായ ഒരു വിദ്യര്‍ത്ഥിയെ കുപ്പിക്കൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചിരിക്കുകയാണ്. ഇതിലൂടെ സഞ്ചരിക്കുന്ന ഓരോരുത്തരും അക്രമത്തിന് ഇരയാകുന്നു. നിര്‍ഭയമായി ജീവിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. ഗുജറാത്തില്‍ എന്തും നടക്കുമെന്ന് കരുതി അത് കാസര്‍കോട്ടും നടപ്പാക്കാന്‍ നോക്കേണ്ടെന്നും കാസര്‍കോടിന്റെ ജനത സമാധാനം കൊതിക്കുന്നവരാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

വീട് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ രേഖകള്‍ കൈമാറി ജൗഹറിന്റെ കുടുംബം പെരുവഴിയിലാവില്ല താങ്ങും തണലുമായി എം.എസ്.എഫ്

വീട് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ രേഖകള്‍ കൈമാറി
ജൗഹറിന്റെ കുടുംബം പെരുവഴിയിലാവില്ല
താങ്ങും തണലുമായി എം.എസ്.എഫ് 

കാസര്‍കോട്: അകാലത്തില്‍ പൊലിഞ്ഞുപോയ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ കൈവെടിയാതെ എം.എസ്.എഫ് പ്രവര്‍ത്തകര്‍. കാസര്‍കോട് ജില്ലാ എം.എസ്.എഫ് കമ്മിറ്റിയാണ് സേവനം കൊണ്ട് നന്മയുടെ പുതിയ കഥകളെഴുതിയിരിക്കുന്നത്. പുഴയില്‍ മുങ്ങി മരിച്ച കാഞ്ഞങ്ങാട് മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡണ്ട് ജൗഹര്‍ കല്ലഞ്ചിറയുടെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചുനല്‍കുമെന്നുള്ള വാഗ്ദാനത്തിന്റെ ഒരു ഘട്ടം അവര്‍ പിന്നിട്ടിരിക്കുന്നു. കുടുംബത്തിന് വീട് നിര്‍മ്മിക്കാനുള്ള സ്ഥലം  വാങ്ങി അതിന്റെ രേഖകൈമാറി. 
കല്ലഞ്ചിറയില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് സ്ഥലത്തിന്റെ ആധാരം കൈമാറി.  എം.എസ്.എഫ് ജില്ലാ കമ്മിറ്റി ജൗഹര്‍ കുടുംബ സഹായ നിധിയിലേക്ക് സമാഹരിച്ച ആറരലക്ഷത്തോളം രൂപയില്‍ നിന്ന് നാലരലക്ഷത്തോളം ഉപയോഗിച്ച് വാങ്ങിയ കല്ലന്‍ചിറയിലെ കണ്ണായ സ്ഥലത്തായിരിക്കും വീട് നിര്‍മ്മിക്കുക. 
നിര്‍ധന കുടുംബത്തിന്റെ സ്വപ്നവും പ്രതീക്ഷയുമായിരുന്ന ജൗഹര്‍ കഠിനപ്രയത്‌നത്തിലൂടെ പഠിച്ച് എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കി അതിന്റെ ഫലം വരുന്ന ദിവസമായിരുന്നു കുടുംബൂര്‍ പുഴയില്‍ മുങ്ങി മരിച്ചത്. ജൗഹറിന്റെ മരണത്തോടെ മൂന്ന് സഹോദരങ്ങളും ഉപ്പയും ഉമ്മയുമടങ്ങുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷ തന്നെയായിരുന്നു അസ്തമിച്ചുപോയത്. സംഘടന രംഗത്ത് ആത്മാര്‍ത്ഥതയുടെ പ്രതീകമായിരുന്ന ജൗഹറിന്റെ കുടുംബത്തെ കൈവെടിയില്ലെന്ന് ജൗഹര്‍ മരിച്ച ദിവസം തന്നെ എ.എസ്.എഫ് ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ആ വാക്കുപാലിച്ചുകൊണ്ട് ബളാല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ സ്ഥലം വാങ്ങുകയും വീട് നിര്‍മ്മിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്തു. എം.എസ്.എഫിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം പരക്കെ പ്രശംസിക്കപ്പെട്ടു. 
ചടങ്ങില്‍ അഷറഫലി ദാരിമി പ്രാര്‍ത്ഥന നടത്തി. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജോ.സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, ഖത്തര്‍ കെ.എം.സി.സി ജില്ലാ സെക്രട്ടറി എം.എ.നാസര്‍, മുസ്‌ലിം ലീഗ് ബളാല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ.സി.എ.ലത്തീഫ്, കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.കെ.കുഞ്ഞുമൊയ്തു, റഊഫ് ബാവിക്കര, എബി കുട്ടിയാനം, കബീര്‍ ചെര്‍ക്കള, ദുല്‍ക്കിഫ്‌ലി, ഹനീഫ് കല്ലഞ്ചിറ, ആരിഫ് എടത്തോട്, സി.എം.ഇബ്രാഹിം, കെ.പി.മുഹമ്മദ്, ജാതിയില്‍ അസൈനാര്‍, മുസ്തഫ തായന്നൂര്‍, ഇഖ്ബാല്‍ കല്ലഞ്ചിറ, ഇര്‍ഷാദ് മൊഗ്രാല്‍, റഹ്മാന്‍ ഗോള്‍ഡന്‍,  സി.ഐ.എ.ഹമീദ്, ഇര്‍ശാദ് പടന്ന,  ഇബ്രാഹിം പള്ളങ്കോട്, ജാഫര്‍ കല്ലഞ്ചിറ, സ്വദിഖുല്‍ അമീന്‍,ജാബിര്‍ തങ്കയം, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍,  റമീസ് ആറങ്ങാടി, റംഷീദ് നമ്പ്യാര്‍ക്കൊച്ചി, സജീര്‍ കല്ലഞ്ചിറ, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സിദ്ദീഖ് മഞ്ചേശ്വരം, നൗഷാദ് ചന്തേര, ഇഖ്ബാല്‍ വെള്ളിക്കോത്ത് സംബന്ധിച്ചു. 

ഫോട്ടോ അടിക്കുറിപ്പ്:  മുങ്ങി മരിച്ച എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് ജൗഹര്‍ കല്ലഞ്ചിറയുടെ കുടുംബത്തിന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ സ്ഥലത്തിന്റെ രേഖ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.സി.എ ലത്തീഫിന് കൈമാറുന്നു.