FLASH

The MEST Exam Result Publishing on 15th July 2017 - 4:00 PM



Tuesday, June 14, 2016

ഖാസി സമരം 33 ദിവസം പിന്നിട്ടു. പിന്തുണയുമായി എം.എസ്.എഫ്


ഖാസി സമരം 33 ദിവസം പിന്നിട്ടു. പിന്തുണയുമായി എം.എസ്.എഫ്
കാസര്‍കോട്: (www.evisionnews.in)ഖാസി സി.എം. ഉസ്താദിന്റെ വധത്തിന്റെ പിന്നിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടത്തിവരുന്ന അനിശ്ചിതകാല സമരം 33 ദിവസം പിന്നിട്ടു. ഇന്ന് സമരത്തിന് ഐക്യദാര്‍ഢ്യം നേര്‍ന്നുകൊണ്ട് എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ സമരപന്തലിലെത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ: ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ബുര്‍ഹാനി, അസീസ് കളത്തൂര്‍, റൗഫ് ബായിക്കര, അലവി അലി, അബ്ദുല്‍ സലാം ചെമ്പരിക്ക, ഇബ്രാഹിം, അബ്ദുല്‍ ബാസിത്ത്. സി.എ, മൊയ്തീന്‍കുഞ്ഞി കോളിയടുക്കം തുടങ്ങിയവര്‍ പ്രസംഗിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.

No comments:

Post a Comment