FLASH

The MEST Exam Result Publishing on 15th July 2017 - 4:00 PM



Tuesday, June 14, 2016

സി.പി.എം ഓഫീസുകള്‍ സമാന്തര സ്‌റ്റേഷനുകളാവാന്‍ ശ്രമിക്കുന്നു: അസീസ് കളത്തൂര്‍

സി.പി.എം ഓഫീസുകള്‍ സമാന്തര സ്‌റ്റേഷനുകളാവാന്‍ ശ്രമിക്കുന്നു: അസീസ് കളത്തൂര്‍
കാസര്‍ഗോഡ്(www.kasargodtimes.com): എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം സി.പി.എം ഓഫീസുകള്‍ സമാന്തര പോലീസ് സ്‌റ്റേഷനുകളാവാന്‍ ശ്രമിക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ജില്ലയിലെ പോലീസ്, നിരപരാധികളായ വിദ്യാര്‍ത്ഥികളടക്കമുള്ള യുവാക്കളെ അന്യായമായി പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടച്ച് കൊണ്ടിരിക്കുന്നതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് മണ്ഡലം എം.എസ്.എഫ് കമ്മിറ്റി കാസര്‍ഗോഡ് നഗരത്തില്‍ നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ പ്രതിപട്ടിക തയ്യാറാക്കുന്നത് സി.പി.എം ഓഫീസില്‍ നിന്നും വകുപ്പുകള്‍ നിശ്ചയിക്കുന്നത് സി.പി.എം ഭാരവാഹികളുമാണ്. അതിനിടെയില്‍ ഫയല്‍ കോടതിയില്‍ എത്തിക്കുന്ന ക്ലര്‍ക്കിന്റെ പണി മാത്രമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. ഇത് കേരളത്തിലെ പോലീസ് സേനയ്ക്ക് നാണക്കേടാണ്. പോലീസുകാര്‍ സി.പി.എം നേതാക്കളുടെ വിരട്ടലുകള്‍ക്ക് മുമ്പില്‍ നട്ടെല്ല് പണയപ്പെടുത്താതെ കേരളത്തിന്റെ ഡി.ജി.പി യായിരുന്ന സെന്‍കുമാറില്‍ നിന്നും മാതൃക ഉള്‍ക്കൊള്ളാന്‍ തയ്യാറാകാണം. കഞ്ചാവ്, മയക്കുമരുന്ന് മാഫിയകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പകരം അവന്‍ ഏത് പാര്‍ട്ടിക്കാരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകണം. മൊഗ്രാല്‍ പുത്തൂരിലെ പോലീസ് നടപടി ഇത്തരം മാഫിയകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. നിരപരാധികളെ ഇനിയും വേട്ടയാടിയാല്‍ പോലീസിന്റെ ഇത്തരം സമീപനത്തെ ജനകീയ പ്രക്ഷോപങ്ങള്‍ കൊണ്ട് നേരിടുമെന്നും അസീസ് കളത്തൂര്‍ പറഞ്ഞു.
എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് അദ്ധ്യക്ഷത വഹിച്ചു, എംഎസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റൗഫ് ബവിക്കര, ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി, മുന്‍ ജില്ല സെക്രട്ടറി എം, എനജീബ്, ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, ഹമീദ് സി.ഐ,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സിദ്ധിഖ് സന്തോഷ് നഗര്‍, അഷ്ഫാഖ് തുരുത്തി, നവാസ് കുഞ്ചാര്‍, ഖാദര്‍ ആലൂര്‍, ജാഹര്‍ ഉദുമ, സഹദ് ബാങ്കോട്, മുഹ്‌സിന്‍ കെ.വി, ഷിഹാബ് പേരാല്‍, റഫീഖ് വിദ്യാനഗര്‍, തബ്ഷീര്‍ മുനവ്വ , നിസാം ഹിദായത്ത് നഗര്‍, സലാം ബെളിഞ്ചം, സാബിത്ത് ബിസി റോഡ്, തഹ്‌സിന്‍ മൊഗ്രാല്‍, നൗഫല്‍ കുമ്പടാജെ, ഷിഹാബ് പൂണ്ടൂര്‍, സുഫൈദ് ചെങ്കള, നൗമാന്‍, ഇര്‍ഫാന്‍, അയാസ് നാരമ്പാടി, സിനാന്‍ ചെങ്കള, അസീസ് കല്ലങ്കൈ ജവാദ് കുന്നില്‍ എന്നിവര്‍ നേതൃത്യം നല്‍കി

No comments:

Post a Comment